Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mann Ki Baat

നീ​ന്ത​ൽ പ​രി​ശീ​ല​ക​ൻ സ​ജി വാ​ളാ​ശേ​രി​യെ മ​ൻ കി ​ബാ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ആ​​​​ലു​​​​വ: ആ​​​​ലു​​​​വ​​​​യു​​​​ടെ അ​​​​ഭി​​​​മാ​​​​ന​​​​മാ​​​​യ നീ​​​​ന്ത​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​ക​​​​ൻ സ​​​​ജി വാ​​​​ളാ​​​​ശേ​​​​രി​​​​യെ മ​​​​ൻ കി ​​​​ബാ​​​​ത്തി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ച് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി. ക​​​​ഴി​​​​ഞ്ഞ 17 വ​​​​ർ​​​​ഷ​​​​മാ​​​​യി സൗ​​​​ജ​​​​ന്യ​​​​മാ​​​​യി പെ​​​​രി​​​​യാ​​​​റി​​​​ൽ നീ​​​​ന്ത​​​​ൽ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്ന സ​​​​ജി​​​​യു​​​​ടെ ജീ​​​​വി​​​​തം പ്ര​​​​ചോ​​​​ദ​​​​ന​​​​വും പാ​​​​ഠ​​​​വു​​​​മാ​​​​ണെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ആ​​​​ലു​​​​വ മ​​​​ണ​​​​പ്പു​​​​റം ദേ​​​​ശം ക​​​​ട​​​​വി​​​​ൽ സ​​​​ജി വാ​​​​ള​​​​ശേ​​​​രി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പെ​​​​രി​​​​യാ​​​​റി​​​​ൽ 300 പേ​​​​രു​​​​ടെ മെ​​​​ഗാ ക്രോ​​​​സിം​​​​ഗ് ന​​​​ട​​​​ന്ന അ​​​​തേ ദി​​​​ന​​​​ത്തി​​​​ലാ​​​​ണു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​ശം​​​​സ​​​​യെ​​​​ത്തി​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ 17ാം വ​​​​ർ​​​​ഷ​​​​മാ​​​​ണ് സൗ​​​​ജ​​​​ന്യ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ട​​​​ന്ന​​​​ത്. എ​​​​ല്ലാ വ​​​​ർ​​​​ഷ​​​​വും ന​​​​വം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് ആ​​​​രം​​​​ഭി​​​​ച്ച് മേ​​​​യ് 31ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന നീ​​​​ന്ത​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ൽ മ​​​​റ്റു ജി​​​​ല്ല​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​വ​​​​രെ കു​​​​ടും​​​​ബ​​​​മാ​​​​യെ​​​​ത്തി പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​രു​​​​ണ്ട്.

ഈ ​​​​വ​​​​ർ​​​​ഷം 3,620 പേ​​​​ർ സൗ​​​​ജ​​​​ന്യ നീ​​​​ന്ത​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. ഒ​​​​രു ദി​​​​വ​​​​സം 912 പേ​​​​ർ വ​​​​രെ നീ​​​​ന്ത​​​​ൽ ക്ലാ​​​​സു​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​ത്തി​​​ട്ടു​​​​ണ്ടെ​​​​ന്ന് സ​​​​ജി ദീ​​​​പി​​​​ക​​​​യോ​​​​ട് പ​​​​റ​​​​ഞ്ഞു.

നീ​​​​ന്ത​​​​ല​​​​റി​​​​യാ​​​​ത്ത ഏ​​​​തൊ​​​​രാ​​​​ൾ​​​​ക്കും സൗ​​​​ജ​​​​ന്യ​​​​മാ​​​​യി വ​​​​ന്ന് നീ​​​​ന്ത​​​​ൽ പ​​​​രി​​​​ശീ​​​​ലി​​​​ക്കാ​​​​വു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് ആ​​​​ലു​​​​വ മ​​​​ണ​​​​പ്പു​​​​റം ദേ​​​​ശം ക​​​​ട​​​​വി​​​​ൽ ഒ​​​​രു​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ 16 വ​​​​ർ​​​​ഷം കൊ​​​​ണ്ട് 14,100 പേ​​​​രെ നീ​​​​ന്ത​​​​ൽ പ​​​​രി​​​​ശി​​​​ലി​​​​പ്പി​​​​ച്ചു. പ​​​​ത്തോ​​​​ളം ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രെ​​​​യും നീ​​​​ന്ത​​​​ൽ പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ച്ചു.

2025 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ സിം​​​​ഗ​​​​പ്പു​​​​രി​​​​ൽ ന​​​​ട​​​​ന്ന വേ​​​​ൾ​​​​ഡ് പാ​​​​രാ സ്വിമ്മിം​​​​ഗ് ചാ​​​​മ്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി എ​​​​സ് 2 കാ​​​​റ്റ​​​​ഗ​​​​റി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യെ പ്ര​​​​തി​​​​നി​​​​ധീരി​​​​ച്ച ആ​​​​സിം വെ​​​​ളി​​​​മ​​​​ണ്ണ പെ​​​​രി​​​​യാ​​​​റി​​​​ലാ​​​​ണു പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യ​​​​ത്.

ജ​​​​ന്മ​​​​നാ ര​​​​ണ്ടു കൈ​​​​ക​​​​ളി​​​​ല്ല, ന​​​​ട്ടെ​​​​ല്ലി​​​​നു വ​​​​ള​​​​വ്, ഒ​​​​രു കാ​​​​ലി​​​​നു നീ​​​​ളം കു​​​​റ​​​​വ് എ​​​​ന്നി​​​​വ​​​​യാ​​​​ണ് ആ​​​​സി​​​​മി​​​​ന്‍റെ ശാ​​​​രീ​​​​രി​​​​ക പ​​​​രി​​​​മി​​​​തി​​​​ക​​​​ൾ. 2025 ന​​​​വം​​​​ബ​​​​റി​​​​ൽ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽ ന​​​​ട​​​​​ന്ന ദേ​​​​ശീ​​​​യ പാ​​​​രാ സ്വി​​​​മ്മിം​​​​ഗ് ചാ​​​​മ്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ 50 മീ​​​​റ്റ​​​​ർ, 100 മീ​​​​റ്റ​​​​റി​​​​ൽ കേ​​​​ര​​​​ള ചാ​​​​മ്പ്യ​​​​നാ​​​​യ ര​​​​തീ​​​​ഷി​​​​നെ​​​​യും നീ​​​​ന്ത​​​​ൽ പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ച്ച​​​​ത് സ​​​​ജി വാ​​​​ളാ​​​​ശേ​​​​രി​​​​യാ​​​​ണ്. ര​​​​ണ്ട​​​​ര​​​​വ​​​​യ​​​​സി​​​​ൽ പോ​​​​ളി​​​​യോ ബാ​​​​ധി​​​​ച്ച് അ​​​​ര​​​​യ്ക്കു താ​​​​ഴേ​​​​ക്ക് ത​​​​ള​​​​ർ​​​​ന്ന വ്യ​​​​ക്തി​​​​യാ​​​​ണു ര​​​​തീ​​​​ഷ്.

Latest News

Corehub Up